എട്ട് മണിക്കൂര്‍ കണ്ടക്ടറായി ജോലി; ബാക്കിയുള്ള 5 മണിക്കൂര്‍ പഠനം! സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയം നേടി യുവാവ്; മധുവിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനം

29 കാരനായ മധു എന്ന യുവാവിനാണ് തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ബംഗളൂരു: പഠിച്ച് സിവില്‍ സര്‍വ്വീസ് നേടുക എന്നത് മിക്കവരുടെയും സ്വപ്‌നവും ആഗ്രഹവുമാണ്. എന്നാല്‍ അത് നേടിയെടുക്കുകയെന്നത് അത്ര എളുപ്പവുമല്ല. അത് നേടിയെടുക്കണമെങ്കില്‍ കഠിനപ്രയത്‌നവും ആത്മാര്‍ത്ഥതയും തന്നെ വേണം. അത്തരത്തില്‍ ഒരു ബസ് കണ്ടക്ടറുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുകയാണ് ഇപ്പോള്‍.

29 കാരനായ മധു എന്ന യുവാവിനാണ് തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നത്. മാര്‍ച്ചില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുകയാണ് മധു. യുപിഎസി നേടാന്‍ ദിവസവും അഞ്ച് മണിക്കൂറാണ് മധു പഠിച്ചിരുന്നത്. ജൂണിലാണ് പ്രിലിമിനറി പരീക്ഷയെന്ന കടമ്പ കടന്നത്. ജനുവരിയില്‍ മെയിന്‍ പരീക്ഷയും പാസായി. ഫലം വന്നപ്പോള്‍ തന്റെ പേരും പട്ടികയില്‍ കണ്ട മധുവിന് സന്തോഷം താങ്ങാനാവുന്നതിലും അപ്പുറമാണ്.

മധുവിന്റെ കുടുംബത്തില്‍ സ്‌കൂളില്‍ പോയി വിദ്യാഭ്യാസം നേടിയ ഒരേ ഒരാള്‍ മധു മാത്രമാണ്. എട്ട് മണിക്കൂര്‍ കണ്ടക്ടറായി ജോലി ചെയ്തതിന് ശേഷമാണ് ബാക്കിയുള്ള 5 മണിക്കൂര്‍ മധു പഠനത്തിനായി മാറ്റിവച്ചത്. അഭിമുഖം കൂടി വിജയിച്ചാല്‍ കണ്ടക്ടര്‍ ജോലി ഉപേക്ഷിച്ച് ഐഎഎസ് ഓഫീസര്‍ ആകാനാണ് മധുവിന്റെ തീരുമാനം.

Exit mobile version