ബസില്‍ ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടു, കണ്ടക്ടറെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് മദ്യപന്മാര്‍; അറസ്റ്റ്

പൂവാര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ സാബുവിനെയാണ് മദ്യപിച്ച് ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

തിരുവനന്തപുരം: ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേരെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. കരുംകുളം മേടവിളാകം വീട്ടില്‍ ജോര്‍ജ് (40), മേടവിളാകം വീട്ടില്‍ ക്രിസ്തുദാസ് (67), എന്നിവരാണ് അറസ്റ്റിലായത്. പൂവാര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ സാബുവിനെയാണ് മദ്യപിച്ച് ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്നു ബസില്‍ പൂവാറില്‍ നിന്നും കയറിയ രണ്ടുപേരോട് കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മദ്യപിച്ചെത്തിയ രണ്ട് പേരും കണ്ടക്ടറോട് തട്ടി കയറി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞിരംകുളം പോലീസ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version