കൊറോണ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു; കേരളം അതീവജാഗ്രതയില്‍

ജയ്പൂര്‍: ചൈനയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. രാജസ്ഥാനിലെ ജയ്പൂരില്‍ ചൈനയില്‍ നിന്നെത്തിയ ഡോക്ടര്‍മാരാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.

ചൈനയില്‍ കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 80 ആയി.ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കൊറോണ വൈറസിനെതിരെ കടുത്ത ജാഗ്രതയിലാണ്. അതേസമയം കേരളത്തില്‍ രോഗലക്ഷണങ്ങളോടെ 288 പേര്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ വകുപ്പാണ് ഈ കാര്യം പുറത്തുവിട്ടത്. ഇതില്‍ ഏഴ് പേര്‍ ആശുപത്രികളിലാണുള്ളത്.

കൊച്ചിയില്‍ മൂന്ന് പേരും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് ആശുപത്രികളില്‍ കഴിയുന്നത്. ഇന്നലെ മാത്രം 109 പേര്‍ ചൈനയില്‍ നിന്ന് കേരളത്തിലെത്തിയിട്ടുണ്ട്. മടങ്ങിയെത്തിയവരില്‍ വൂഹാന്‍ സര്‍വകലാശാലയിലെ രണ്ട് വിദ്യാര്‍ത്ഥികളുമുണ്ട്. പ്രാഥമിക പരിശോധനയില്‍ കൊറോണ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവരെ വീടുകളിലേക്ക് അയച്ചു.

Exit mobile version