‘മിസ്റ്റര്‍ ഷാ, ഇതാണ് ഷഹീന്‍ബാഗിന്റെ വികാരം’; ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്നു പറഞ്ഞ അമിത് ഷായ്ക്ക് മറുപടിയുമായി ജിഗ്‌നേഷ് മെവാനി

ന്യൂഡല്‍ഹി: ബിജെപി ഭരണത്തിലെത്തിയാല്‍ ഷഹീന്‍ബാഗില്ലാത്ത ഡല്‍ഹിയുണ്ടാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജിഗ്‌നേഷ് മെവാനി. ഷഹീന്‍ബാഗില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു ജിഗ്‌നേഷ് മെവാനിയുടെ മറുപടി.

‘മിസ്റ്റര്‍ ഷാ, ഇതാണ് ഷഹീന്‍ബാഗിന്റെ വികാരം’ – അമിത് ഷായ്ക്ക് മറുപടിയായി ജിഗ്‌നനേഷ് മെവാനി ട്വിറ്ററില്‍ കുറിച്ചു. ആയിരങ്ങള്‍ അണിനിരന്ന പരുപാടിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ട്വീറ്റ്.

ബിജെപി സോഷ്യല്‍ മീഡിയ വോളന്റീയര്‍മാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേ ഷഹീന്‍ ബാഗില്ലാത്ത ഡല്‍ഹിക്ക് വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു ജിഗ്‌നേഷ് മെവാനിയുടെ ട്വീറ്റ്.

ഫെബ്രുവരി എട്ടാം തീയതി താമരയ്ക്ക് വോട്ട് ചെയ്താല്‍ ഫലം പ്രഖ്യാപിക്കുന്ന 11-ാം തീയതി വൈകുന്നേരത്തോടെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്ന സ്ത്രീകളെ ഒഴിപ്പിക്കും. ബിജെപി അധികാരത്തിലെത്തുകയാണെങ്കില്‍ ഷഹീന്‍ബാഗ് ഡല്‍ഹിയില്‍ ഉണ്ടാകില്ല എന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരു മാസത്തോളമായി സ്ത്രീകള്‍ പ്രതിഷേധിക്കുന്ന മുഖ്യവേദിയാണ് ഷഹീന്‍ബാഗ്.

Exit mobile version