മതിൽ ചാടി പി ചിദംബരത്തെ പിടികൂടി; സിബിഐ ഓഫീസർക്ക് രാഷ്ട്രപതിയുടെ മെഡൽ!

ന്യൂഡൽഹി: മുൻ കേന്ദ്രധനമന്ത്രി പി ചിദംബരത്തെ ഐഎൻഎക്‌സ് മീഡിയാ കേസിൽ അറസ്റ്റ് ചെയ്യാൻ മതിൽ ചാടിക്കടന്ന സിബിഐയിലെ ഡിവൈഎസ്പി രാമസ്വാമി പാർത്ഥസാരഥിക്കും ഇത്തവണത്തെ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ. ഐഎൻഎക്‌സ് മീഡിയാ കേസിൽ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെയും അറസ്റ്റുചെയ്തത് അദ്ദേഹമാണ്. തമിഴ്‌നാട് സ്വദേശിയാണ് രാമസ്വാമി. സിബിഐയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലാണ് രാമസ്വാമി പ്രവർത്തിക്കുന്നത്.

യുഎഇയിൽ നിന്നും നാടുകടത്തിയ ആദ്യ ഇന്ത്യക്കാരൻ റോഷൻ അൻസാരിയെ നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നൽകിയ ധീരേന്ദ്രശങ്കർ ശുക്ലയ്ക്കും വിശിഷ്ടസേവാമെഡലുണ്ട്.

മുംബൈയിലെ മാധ്യമപ്രവർത്തകൻ ജെ ഡെയുടെ കൊലയാളികളെ പിടികൂടിയ സംഘത്തിന്റെ തലവനായിരുന്നു ധീരേന്ദ്രശങ്കർ ശുക്ല. ദേര സച്ച സൗദ മേധാവി ഗുർമീത് റാം റഹിമിനെതിരായ കേസ്, മാധ്യമപ്രവർത്തകൻ രാജീവ് രഞ്ജന്റെ കൊലക്കേസ് എന്നിവയുടെ അന്വേഷണത്തിനും അദ്ദേഹം നേതൃത്വം നൽകി.

Exit mobile version