നിർമ്മാണം പൂർത്തിയാകാത്ത കോച്ചിങ് സെന്റർ തകർന്ന് വീണു: 4 വിദ്യാർത്ഥികളും അധ്യാപികയും കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഡൽഹിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ 5 മരണം. ഭജൻപുരയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് നാല് വിദ്യാർത്ഥികളും ഒരു അധ്യാപികയുമടക്കം 4 പേരാണ് മരിച്ചത്. 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു.

കോച്ചിങ് സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നുവീണത്. തകർന്ന കെട്ടിടത്തിനുള്ളിൽപ്പെട്ട 13 വിദ്യാർത്ഥികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

ഏഴു ഫയർ യൂണിറ്റുകളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

Exit mobile version