രാജ്യം വിട്ട് ചൈനയിലും പാകിസ്താനിലും പോയവരുടെ സ്വത്ത് വിറ്റഴിക്കുന്നതിനുള്ള മേൽനോട്ടം അമിത് ഷായ്ക്ക്

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും കടന്ന് പാകിസ്താന്റെയും ചൈനയുടെയും പൗരത്വം സ്വീകരിച്ചവരുടെ സ്വത്ത് വിറ്റഴിക്കുന്നതിനു മേൽനോട്ടം വഹിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ സമിതി. മന്ത്രിമാരുൾപ്പടെയുള്ളവരാണ് സിമിതി അംഗങ്ങൾ. 9,400 പരം വസ്തുവകകളാണ് വിറ്റഴിക്കാനായി ഉള്ളത്. ഇതുവഴി ലക്ഷം കോടിരൂപ സർക്കാരിനു ലഭിച്ചേക്കും.

9,280 സ്വത്തുക്കൾ പാക് പൗരത്വം സ്വീകരിച്ചവരുടെയും 126 സ്വത്തുക്കൾ ചൈനീസ് പൗരത്വം സ്വീകരിച്ചവരുടേതുമാണ്. ‘ശത്രുസ്വത്ത് നിയമ’പ്രകാരമാണ് ഇവ സർക്കാർ വിറ്റഴിക്കുക. അമിത് ഷാ അധ്യക്ഷനായ സമിതിക്കു പുറമെ, രണ്ട് ഉപസമിതികളും ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് ഒരു സമിതിയുടെ അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയുടെ അധ്യക്ഷതയിലാണ് മറ്റൊരു സമിതി.

Exit mobile version