രാജ്യത്ത് വേണ്ടത് പൗരത്വ പട്ടികയോ 3000 കോടിയുടെ പ്രതിമയോ അല്ല; വേണ്ടത് തൊഴില്‍ രഹിതരായ ചെറുപ്പക്കാരുടെ പട്ടിക’; പ്രകാശ് രാജ്

ചെന്നൈ: രാജ്യത്ത് വേണ്ടത് പൗരത്വ പട്ടികയോ 3000 കോടിയുടെ പ്രതിമയോ അല്ലെന്ന് നടന്‍ പ്രകാശ് രാജ്.രാജ്യത്തിന് ആവശ്യം തൊഴില്‍ രഹിതരായ ചെറുപ്പക്കാരുടെയും വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെയും രജിസ്റ്ററാണെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. പൗരത്വനിയമത്തിനെതിരായ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.

ഈ രാജ്യം നമ്മള്‍ എല്ലാവരുടെതുമാണ്. നിങ്ങള്‍ സര്‍ക്കാരിന് ദേശീയ രജിസ്റ്റര്‍ തയ്യാറാക്കാന്‍ അത്ര നിര്‍ബന്ധമാണെങ്കില്‍ രാജ്യത്തെ തൊഴില്‍ രഹിതരുടെ, വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടെ രജിസ്റ്റര്‍ തയ്യാറാക്കണം. അല്ലാതെ 3000 കോടിയുടെ പ്രതിമയല്ല വേണ്ടതെന്നും.-പ്രകാശ് രാജ് പറഞ്ഞു.

സിഎഎ, എന്‍ആര്‍സി എന്നിവയെല്ലാം തട്ടിപ്പാണ്. ആസാമില്‍ 19 ലക്ഷം പേരാണ് പൗരത്വ പട്ടികയില്‍ നിന്നും പുറത്തായത്. മുസ്ലിമായി എന്ന ഒറ്റ കാരണം കൊണ്ട് കാര്‍ഗില്‍ യുദ്ധത്തില്‍ ഭാഗമായവര്‍ വരെ എന്‍ആര്‍സി ലിസ്റ്റില്‍ നിന്നും പുറത്തായിയെന്നും പ്രകാശ് രാജ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ അക്രമാസ്‌ക്തമാവുകയാണ് വേണ്ടത്. അതിനാല്‍ സമരങ്ങളെല്ലാം തന്നെ സമാധാനപരമായി തന്നെ സംഘടിപ്പിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു.

Exit mobile version