ഐഎംഎഫിനും ഗീതാ ഗോപിനാഥിനും എതിരെ മന്ത്രിമാരുടെ ആക്രമണം ഉണ്ടാകും; പ്രതിരോധിക്കാൻ തയ്യാറെടുക്കണമെന്ന് പി ചിദംബരം

congress leader p chidambaram

ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചാ നിരക്ക് വെട്ടിക്കുറച്ച അന്താരാഷ്ട്ര നാണയ നിധിയ്ക്കും അതിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധയായ ഗീതാ ഗോപിനാഥിനും എതിരെ മന്ത്രിമാർ ഉൾപ്പടെയുള്ളവർ ആക്രമണം നടത്തുമ്പോൾ നേരിടാൻ തയ്യാറെടുക്കണമെന്ന് പി ചിദംബരം.

നോട്ട് നിരോധനത്തെ ആദ്യം തള്ളിപ്പറഞ്ഞ ആളാണ് ഗീതാ ഗോപിനാഥ്. അതുകൊണ്ട് തന്നെ ഐഎംഎഫിനെതിരേയും ഗീതാഗോപിനാഥിനെതിരേയും മന്ത്രിമാരടക്കം അക്രമിക്കും. അതിനെ നേരിടാൻ നാം തയ്യാറെടുക്കേണ്ടി വരുമെന്ന് ഞാൻ കരുതുന്നു-എന്നാണ് പി ചിദംബരം ട്വീറ്റ് ചെയ്തത്. നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് ഐഎംഎഫ് കഴിഞ്ഞ ദിവസം 4.8 ശതമാനമാക്കി വെട്ടിക്കുറച്ചിരുന്നു.

രാജ്യത്തിന്റെ സമ്പദ്ഘടന മോശം അവസ്ഥയിലാണെന്നു സൂചിപ്പിച്ച് ഐഎംഎഫ് മൂന്ന് മാസം കൊണ്ട് 1.3 ശതമാനം വളർച്ചയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ സമ്മർദ്ദവും വായ്പ വളർച്ചയിലെ ഇടിവും ആഭ്യന്തര ഡിമാൻഡ് കുത്തനെ കുറച്ചുവെന്നാണ് ഐഎംഎഫ് റിപ്പോർട്ടിലുള്ളത്.

അതേസമയം, കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഉത്തേജന നടപടികളൊന്നും കാര്യക്ഷമമല്ലെന്നും വളർച്ച ഇതിനേക്കാൾ താഴെ പോകുമെന്നും ചിദംബരം വ്യക്തമാക്കി.

Exit mobile version