അരവിന്ദ് കെജരിവാള്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും! അവസാന തീയതി ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഇന്ന്.

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഇന്ന്. ഇതോടെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

കഴിഞ്ഞ ദിവസം റോഡ് ഷോയ്ക്ക് ശേഷം പത്രിക സമര്‍പ്പിക്കാനായിരുന്നു കെജരിവാളിന്റെ തീരുമാനം. എന്നാല്‍ റോഡ് ഷോ പ്രതീക്ഷിച്ചതിനേക്കാള്‍ നീണ്ടുപോയതിനാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കെജരിവാളിന് സാധിച്ചില്ല. ഇതോടെ അരവിന്ദ് കെജരിവാള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും.

എന്‍എസ്‌യു മുന്‍ ദേശീയ അധ്യക്ഷന്‍ റൊമേഷ് സബര്‍വാള്‍ ആണ് ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അതിനിടെ ബിജെപി രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. അരവിന്ദ് കെജരിവാളിനെതിരെ സുനില്‍ യാദവ് മത്സരിക്കും. യുവമോര്‍ച്ച ഡല്‍ഹി അധ്യക്ഷനാണ് സുനില്‍ യാദവ്.

Exit mobile version