ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

ബീജാപൂര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ബീജാപൂരിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം കേരളത്തില്‍ സ്ത്രീ ഉള്‍പ്പടെയുള്ള സായുധരായ മാവോയിസ്റ്റ് സംഘം ഇന്ന് കണ്ണൂരില്‍ പരസ്യപ്രകടനം നടത്തിയിരുന്നു. നാലംഗ മാവോവാദിസംഘമാണ് കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ പ്രകടനം നടത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഇവര്‍ ടൗണില്‍ പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണവും ചെയ്യുകയും ചെയ്തു. കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴി ടൗണിലെത്തി പ്രകടനം നടത്തിയ മാവോയിസ്റ്റ് സംഘം വനത്തിലേക്ക് തന്നെ തിരിച്ചു പോയി.

ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് അധികാരം ഉറപ്പിക്കാന്‍ സമാധാനപരമായ പാതയൊരുക്കുക എന്ന സൈനിക രാഷ്ട്രീയ ദൗത്യമാണ് ഓപ്പറേഷന്‍ സമാധാന്‍ എന്ന സൈനിക കടന്നാക്രമണ യുദ്ധത്തിലൂടെ മോഡി നടപ്പിലാക്കുന്നതെന്ന് പോസ്റ്ററില്‍ പറയുന്നത്.

Exit mobile version