ഗൗരി ലങ്കേഷിനെ വധിക്കാന്‍ സനാതന്‍ സന്‍സ്ത നടത്തിയത് അഞ്ചു വര്‍ഷത്തെ ആസൂത്രണം

Gauri Lankesh Was Killed By Sanathan Sanstha Members, Planning Took 5 Years: Special Investigation Team

ബംഗളൂരു: രാജ്യത്തെ ഞെട്ടിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധം നീണ്ട നീളത്തെ ആസൂത്രണത്തിനു ശേഷമെന്ന് സ്ഥിരീകരിച്ചു. ഗൗരി ലങ്കേഷിനെ വധിക്കാന്‍ സനാതന്‍ സന്‍സ്ത അഞ്ചു വര്‍ഷത്തെ ആസൂത്രണം നടത്തിയെന്ന് പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

9,235 പേജ് ദൈര്‍ഘ്യമുള്ള കുറ്റപത്രമാണ് സിവില്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. വ്യക്തിപരമായ വൈരാഗ്യമല്ല ഗൗരി ലങ്കേഷ് വധത്തിലേക്ക് നയിച്ചത്. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്.

ഇതിനായി അഞ്ച് വര്‍ഷത്തെ ഗൂഢാലോചന സനാതന്‍ സന്‍സ്ത നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം, കേസില്‍ തുടരന്വേഷണത്തിനും അന്വേഷണസംഘം അനുമതി തേടിയിട്ടുണ്ട്. കേസിലെ ആദ്യഘട്ട കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Exit mobile version