യോഗിയുടെ സർക്കാർ രാഷ്ട്രീയം കുറച്ച് ക്രമസമാധാനപാലനം മെച്ചപ്പെടുത്താൻ പ്രവർത്തിക്കണം: വിമർശിച്ച് മായാവതി

ലഖ്‌നോ: ഉത്തർപ്രദേശ് സർക്കാരിനേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും വിമർശിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. സംസ്ഥാന സർക്കാർ പാർട്ടി രാഷ്ട്രീയം കുറച്ച് സംസ്ഥാനത്തെ ക്രമസമാധാനപാലനം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കണമെന്ന് മായാവതി യോഗിയെ ഓർമ്മിപ്പിച്ചു.

സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ മാത്രം പോലീസ് നയങ്ങൾ മാറ്റിയതുകൊണ്ട് എല്ലാം ശരിയാകില്ല. നിയമവും ക്രമസമാധാന പാലനവും മെച്ചപ്പെടുത്താൻ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും മായാവതി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ലഖ്‌നൗവിലും നോയിഡയിലും പോലീസ് കമ്മീഷണർ സംവിധാനത്തിൽ വരുത്തിയ മാറ്റം മന്ത്രിസഭായോഗം അംഗീകരിച്ചതിന് പിന്നാലെയാണ് മായാവതിയുടെ വിമർശനം.

ഉത്തർപ്രദേശിൽ വർധിച്ചുവരുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് രണ്ട് വനിത എസ്പിമാരെയും ഒരു വനിത എഎസ്പിയെയും നിയമിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

Exit mobile version