ഇന്ത്യയുടെ സിവിൽ ഏവിയേഷൻ വിഭാഗത്തെ വിഡ്ഢികളെന്നും ബുദ്ധിശൂന്യരെന്നും ആക്ഷേപിച്ച് ബോയിങ് കമ്പനി ജീവനക്കാർ; വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിസിഎ(ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ)അധികൃതരെ ആക്ഷേപിച്ച് വിമാന നിർമ്മാണ കമ്പനിയായ ബോയിങ് കമ്പനിയിലെ ജീവനക്കാർ. ഡിജിസിഎ അധികൃതരെ വിഡ്ഢികളെന്നും ബുദ്ധിശൂന്യരെന്നുമാണ് ബോയിങ് കമ്പനി ജീവനക്കാർ ആക്ഷേപിച്ചിരിക്കുന്നത്.

2017ൽ 737 മാക്സ് വിമാനങ്ങൾക്ക് ഇന്ത്യയിൽ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കിടെയാണ് ബോയിങ് ജീവനക്കാർ ഡിജിസിഎ അധികൃതർക്കെതിരെ ഇത്തരം പരാമർശങ്ങൾ നടത്തിയത്. കമ്പനി പുറത്തുവിട്ട ആഭ്യന്തര രേഖകളിലാണ് ഇതേക്കുറിച്ച് പരാമർശമുള്ളത്. വ്യാഴാഴ്ചയാണ് ബോയിങ് കമ്പനിയുടെ ആഭ്യന്തരവിവരങ്ങൾ ഉൾപ്പെട്ട ഏറ്റവും പുതിയ രേഖകൾ അമേരിക്കൻ വ്യോമയാന റെഗുലേറ്റർ-എഫ്എഎയ്ക്കും യുഎസ് കോൺഗ്രസിനും കൈമാറിയത്.

അതേസമയം, 2018ൽ രണ്ട് അപകടങ്ങളിലായി 346 പേർ മരിച്ചതിനു പിന്നാലെ, 2019ആദ്യം ലോകത്തെ വിവിധ വ്യോമയാന അതോറിറ്റികൾ 737 മാക്സ് ബോയിങ് വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഡിജിസിഎയും 737 മാക്സ് വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.

Exit mobile version