റോഹിംഗ്യന്‍ മുസ്ലീംകളെ പാകിസ്താന്‍ തീവ്രവാദം പരീശീലിപ്പിക്കുന്നു; ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി

ന്യൂഡല്‍ഹി: തീവ്രവാദ പരിശീലനം നല്‍കി പാകിസ്താന്‍ റോഹിംഗ്യന്‍ മുസ്ലീങ്ങളെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യയിലേക്ക് അയക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇന്ത്യന്‍ സായുധ, അതിര്‍ത്തി കാവല്‍ സേനയ്ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ വലിയ ഗൂഡാലോചന നടത്തുന്നതായാണ് റിപ്പോര്‍ട്ട്. പ്രത്യേക പരിശീലനം നല്‍കി പാകിസ്താന്‍ ഐഎസ്‌ഐ 40 ഓളം റോഹിംഗ്യന്‍ മുസ്ലിംകളെ ഇന്ത്യയിലേക്ക് അയക്കുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തീവ്രവാദ സംഘടനയായ ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെഎംബി) സഹായത്തോടെയാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.

റോഹിംഗ്യന്‍ മുസ്ലീംകള്‍ക്ക് തീവ്രവാദ പരിശീലനം നല്‍കാന്‍ പാകിസ്താന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സില്‍ നിന്ന് ഫണ്ട് ലഭിക്കുന്നതായാണ് വിവരം. ‘സൗദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നും പാകിസ്താന്‍ തീവ്രവാദ പരിശീലനത്തിന് ധനസഹായം നല്‍കിയതായും വെളിപ്പെടുത്തല്‍ ഉണ്ട്.

Exit mobile version