ചില സിനിമ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും തീവ്രവാദികളെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നു; കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത്

ഇവര്‍ ആരോക്കെയാണെന്ന് രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ലഖ്‌നൗ: ചില സിനിമ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും തീവ്രവാദികളെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത്. ഇവര്‍ ആരോക്കെയാണെന്ന് രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സിനിമാ താരങ്ങള്‍ മാത്രമല്ല, രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും ഈ രാജ്യത്തിന്റെ സംസ്‌കാരത്തെയും ദേവതയെയും അപമാനിക്കുന്ന ഒരു വിഭാഗമുണ്ടെന്നും അവര്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്ന ആളുകളുമായി മുദ്രാവാക്യം വിളിക്കുകയും രാജ്യത്തെ വിഭജിക്കുന്നതിനായി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നുവെന്നും ഗജേന്ദ്ര സിംഗ് ശേഖാവത്ത് പറഞ്ഞു.

ബോളിവുഡ് താരം ദീപിക പദുകോണ്‍ ജെഎന്‍യു സന്ദശിച്ചതിന് പിന്നാലെയാണ് പരാമര്‍ശവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version