ഡല്‍ഹിയില്‍ മൂന്ന് ഐഎസ് തീവ്രവാദികള്‍ പിടിയില്‍; തീവ്രവാദ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി സൂചന

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് ഐഎസ് തീവ്രവാദികള്‍ പിടിയില്‍. ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്ലാണ് ഇവരെ പിടികൂടിയത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ വസിറാബാദില്‍ നടന്ന ഏറ്റുമുട്ടിലിനൊടുവിലാണ് ഇവരെ പിടികൂടിയത്.

പിടിയിലായവര്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം. സംശയാസ്പദമായ വസ്തുക്കളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിവരുകയാണ്.

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും വലിയ തീവ്രവാദ ആക്രമണങ്ങള്‍ക്ക് ഇവര്‍ പദ്ധതിയിട്ടിരുന്നതായി സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. സമൂഹ മാധ്യമങ്ങള്‍ വഴി ഒരു വിദേശ കേന്ദ്രം ഇവരെ നിയന്ത്രിച്ചിരുന്നതായും സ്‌പെഷ്യല്‍ സെല്‍ പറഞ്ഞു.

Exit mobile version