ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ബംഗാളില്‍ കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം; പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇനി ഒറ്റയ്ക്ക് പോരാടുമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതി, എന്‍ആര്‍സി വിഷയത്തില്‍ ഇനി ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം നില്‍ക്കാതെ ഒറ്റയ്ക്ക് പ്രതിഷേധമുയര്‍ത്തി പോരാടുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളും ക്യാമ്പസുകളില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ബഹിഷ്‌കരിക്കുമെന്നും മമത വ്യക്തമാക്കി.

കഴിഞ്ഞ ദിവസത്തെ ദേശീയ പണിമുടക്കില്‍ ബംഗാളില്‍ ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വ്യാപകമായ ആക്രമണ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ യോഗം ബഹിഷ്‌കരിക്കാന്‍ മമത തീരുമാനിച്ചത്. ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ അഴിച്ചുവിട്ട അക്രമം ഒരിക്കലും പിന്തുണയ്ക്കാന്‍ സാധിക്കുന്നതല്ലെന്ന് മമത വ്യാഴാഴ്ച നിയമസഭയില്‍ പറഞ്ഞു.

ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ വൃത്തികെട്ട രാഷ്ട്രീയമാണ് ബംഗാളില്‍ കളിക്കുന്നത്. വാഹനങ്ങള്‍ കത്തിച്ചതിലും മറ്റ് നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദികള്‍ അവരാണ്. അതുകൊണ്ടുതന്നെ ഇനി ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നില്ല. പൗരത്വ നിയമ ഭേദഗതി, എന്‍ആര്‍സി വിഷയങ്ങളില്‍ താന്‍ ഒറ്റയ്ക്ക് പോരാടാനാണ് തീരുമാനമെന്ന് മമത ബാനര്‍ജി തുറന്നു പറഞ്ഞു.

ഇടത് പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും ഇരട്ട നിലപാട് ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ലെന്നും ജനുവരി 13ന് ഡല്‍ഹിയില്‍ സോണിയാ ഗാന്ധിച്ച വിളിച്ച യോഗം ബഹിഷ്‌കരിക്കാന്‍ താന്‍ തീരുമാനിച്ചുവെന്നും മമത നിയമസഭയില്‍ വ്യക്തമാക്കി,

Exit mobile version