ചുവന്ന ഗൗണില്‍ ഹോട്ട് ഫോട്ടോഷൂട്ട്; നുസ്രത് എംപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സദാചാര ആക്രമണം; ട്രോളുകള്‍ തന്നെ തളര്‍ത്തില്ലെന്ന് മറുപടി

എംപിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്

കൊല്‍ക്കത്ത: സോഷ്യല്‍ മീഡിയകളില്‍ സജീവമായ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും സിനിമ നടിയുമായ നുസ്രത് ജഹാന്റെ ഫോട്ടോഷൂട്ട് വൈറലാവുന്നു. ചുവന്ന സ്‌റ്റൈലിഷ് ഗൗണ്‍ ധരിച്ച് തലമുടി ചീകിയൊതുക്കിക്കെട്ടിയ ഫോട്ടോസാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെ എംപിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

നുസ്രത്തിന്റെ വസ്ത്രധാരണം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുള്ളതാണ്. ഇപ്പോള്‍ നുസ്രതിന്റെ ഹോട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ചിത്രത്തെ അനുകൂലിച്ച് ഒരു കൂട്ടര്‍ എത്തിയപ്പോള്‍ മറ്റുചിലര്‍ ചിത്രത്തിന് താഴെ ഭീഷണി വാക്കുകളായിരുന്നു കുറിച്ചത്. നിങ്ങള്‍ ഒരു എംപിയല്ലെ പുതിയ തലമുറയ്ക്ക് മാതൃകയാകേണ്ടെ എന്ന ചോദ്യം മുതല്‍ പരസ്യമായ ഭീഷണിവരെ കമന്റുകളിലുണ്ട്.

പലപ്പോഴും ഹിന്ദുരീതിയിലുള്ള വസ്ത്രം ധരിക്കുന്നതിനെതിരെ ചില മുസ്ലീം മതപണ്ഡിതന്മാരും എംപിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ തണുപ്പന്‍ മട്ടിലായിരുന്നു നുസ്രത് ഈ കമന്റുകളെ സ്വീകരിച്ചത്. ഇത്തരം ട്രോളുകള്‍ തന്നെ തളര്‍ത്തില്ലെന്നാണ് എംപിയുടെ മറുപടി. 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബാസിര്‍ഹട്ടില്‍ നിന്നാണ് നടി എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബിസിനസ്സുകാരനായ നിഖില്‍ ജെയ്‌നാണ് ഭര്‍ത്താവ്.

Exit mobile version