പ്രളയ ധനസഹായമായി കേരളം ചോദിച്ചത് 2100 കോടി; ചില്ലിക്കാശ് തരാതെ അമിത് ഷായും കൂട്ടരും; യുപിക്കും കർണാടകയ്ക്കും വാരിക്കോരി സഹായം

ന്യൂഡൽഹി: പ്രളയാനന്തരം കേരളം അഭ്യർത്ഥിച്ച ധനസഹായം നൽകാതെ വീണ്ടും വഞ്ചിച്ച് കേന്ദ്ര സർക്കാർ. ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി മറ്റ് ഏഴ് സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകി. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങൾക്കാണ് ധനസഹായം നൽകിയത്.

5908 കോടി രൂപയാണ് അധിക പ്രളയ ധനസഹായമായി കേന്ദ്രം അനുവദിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 2100 കോടി രൂപയാണ് പ്രളയ ധനസഹായമായി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പട്ടികയിൽ കേരളത്തിന്റെ പേരില്ല.

ആസാം, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ത്രിപുര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മാത്രമാണ് കേന്ദ്രം അധിക പ്രളയ ധനസഹായം അനുവദിച്ചത്.

Exit mobile version