സംശങ്ങളെല്ലാം തീര്‍ക്കണം വായിച്ചോളൂ; മുസ്ലീംകള്‍ക്ക് പൗരത്വ നിയമ ഭേദഗതിയുടെ ലഘുലേഖകള്‍ വിതരണം ചെയ്ത് യോഗി ആദിത്യനാഥ്

ലക്നൗ: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാന്‍ മുസ്ലീങ്ങള്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് മുഖ്യമന്ത്രി ഉത്തര്‍ പ്രദേശില്‍ ലഘുലേഖകള്‍ വിതരണം ചെയ്തത്.

‘പൗരത്വ നിയമ ഭേദഗതി, പൗരത്വം ഇല്ലാതാക്കാന്‍ വേണ്ടിയുള്ളതല്ല, മറിച്ച് പൗരത്വം നല്‍കുന്നതിന് വേണ്ടിയുള്ളതാണ്. എന്നാല്‍ ഈ വിഷയത്തില്‍ ധാരാളം തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ട്. തെറ്റിദ്ധാരണകള്‍ മാറണം സംശയങ്ങള്‍ എല്ലാം തീര്‍ക്കണ’മെന്ന് ലേഖകള്‍ വിതരണം ചെയ്ത് ആദിത്യനാഥ് പറഞ്ഞു. സംശയമുള്ള കാര്യങ്ങള്‍ വായിച്ച് ഉത്തരം കണ്ടെത്താനും യോഗി നിര്‍ദ്ദേശിച്ചു.

ഗോരഖ്പൂരിലെ ഹാജി ചൗധരി കൈഫുല്‍ വാര എന്ന വ്യക്തിയുടെ കടയിലാണ് യോഗി ആദിത്യനാഥ് ആദ്യം ലഘുലേഖ വിതരണം ആരംഭിച്ചത്. നിരവധി മുസ്ലീം സമുദായ നേതാക്കളെയും ലഘുലേഖ വിതരണത്തിനായി ആദിത്യനാഥ് സന്ദര്‍ശിച്ചു. ‘സംസ്ഥാനത്തെ ഉത്തരവാദിത്തമുള്ള ഒരു പദവിയിലിരിക്കുന്ന വ്യക്തി ദേശീയ പൗരത്വ രജിസ്റ്റര്‍ പൂരിപ്പിക്കുന്നില്ലെങ്കില്‍, അദ്ദേഹം പ്രീണന രാഷ്ട്രീയത്തിന്റെ വക്താവാണ് എന്ന് പറയാന്‍ കഴിയുമെന്നും’ യോഗി പറഞ്ഞു

Exit mobile version