ജെഎന്‍യു അക്രമം: ഡല്‍ഹി പോലീസ് ആസ്ഥാനത്തും എയിംസിന് മുന്നിലും പ്രതിഷേധം; പ്രിയങ്കാ ഗാന്ധി എയിംസിലെത്തി

ന്യൂഡല്‍ഹി: ജെഎന്‍യുവിലുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് ഡല്‍ഹി പോലീസ് ആസ്ഥാനത്തും ഡല്‍ഹി എയിംസ് ആശുപത്രിക്ക് മുന്നിലും വിദ്യാര്‍ഥികളുടെ പ്രതിഷേധം. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ്് ഐഷി ഘോഷ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച എയിംസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എത്തി.

പ്രിയങ്ക ഗാന്ധി എത്തിയതോടെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും എയിംസില്‍ എത്തി. ഇതോടെ ആശുപത്രിക്ക് പുറത്ത് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

അക്രമികളെ തടയാത്ത പോലീസ് നടപടിക്കെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ നിരവധി പേര്‍ എത്തിയിട്ടുണ്ട്.

എബിവിപിക്കാര്‍ മാത്രമല്ല പുറത്തുനിന്നുള്ള അക്രമികളും മുഖംമറച്ച് എത്തിയെന്ന് വിദ്യാര്‍ഥി യൂനിയന്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ക്ക് പുറമേ രണ്ട് അധ്യാപകര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

Exit mobile version