സവര്‍ക്കര്‍ക്ക് ഗോഡ്‌സെയുമായി സ്വവര്‍ഗ ലൈംഗിക ബന്ധം, ഹിന്ദുക്കളോട് ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും ആഹ്വാനം ചെയ്തിട്ടുണ്ട്; സേവാദള്‍ ലഘുലേഖ

'വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍' (സവര്‍ക്കര്‍ എത്രമാത്രം വീരനായിരുന്നു) എന്ന തലക്കെട്ടൊടെയാണ് ലഘുലേഖ

ന്യൂഡല്‍ഹി: ഹിന്ദു മഹാസഭ നേതാവ് സവര്‍ക്കര്‍ മഹാത്മ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്സെയുമായി സ്വവര്‍ഗാനുരാഗത്തിലായിരുന്നു എന്ന് ലഘുലേഖ. കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദള്‍ പുറത്തിറക്കിയ ലഘുലേഖയിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. നാസിസത്തില്‍ നിന്നും ഫാസിസത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ആര്‍എസ്എസ് ഉണ്ടായതെന്നും ലഘുലേഖ ചൂണ്ടിക്കാട്ടുന്നു.

‘വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍’ (സവര്‍ക്കര്‍ എത്രമാത്രം വീരനായിരുന്നു) എന്ന തലക്കെട്ടൊടെയാണ് ലഘുലേഖ. ഹിന്ദുക്കളോട് ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ സവര്‍ക്കര്‍ ആഹ്വാനം ചെയ്തിരുന്നുവെന്നും ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുമ്പ് ഗോഡ്സെക്ക് തന്റെ രാഷ്ട്രീയ ഉപദേശകനായ സവര്‍ക്കറുമായി സ്വവര്‍ഗ്ഗാനുരാഗം ഉണ്ടായിരുന്നുവെന്നും ഇതില്‍ പറയുന്നു.

ഡൊമിനിക് ലാപിയറിന്റെയും ലാറി കോളിന്‍സിന്റെയും സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ (ഫ്രീഡം അറ്റ് മിഡ്നൈറ്റ്) എന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ടാണ് പരാമര്‍ശം. 12ാം വയസില്‍ മുസ്‌ലിം പള്ളിക്ക് നേരെ സവര്‍ക്കര്‍ കല്ലെറിഞ്ഞിട്ടുണ്ട്. സെല്ലുലാര്‍ ജയിലില്‍ നിന്ന് മോചിതനായ സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍ നിന്ന് പണം കൈപ്പറ്റിയതായും ലഘുലേഖയില്‍ പറയുന്നുണ്ട്. ആള്‍ ഇന്ത്യ കോണ്‍ഗ്രസ് സേവാ ദളിന്റെ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിലാണ് ലഘുലേഖ വിതരണം ചെയ്തത്.

Exit mobile version