‘ എല്ലാ ദിവസവും പാകിസ്താനെ കുറിച്ച് പറയാന്‍ മോഡി അവരുടെ അംബാസഡറാണോ’ ; അവരുടെ മഹത്വം പറഞ്ഞ് നടക്കാതെ മോഡി ഇന്ത്യയെ കുറിച്ച് സംസാരിക്കണമെന്ന് മമത ബാനര്‍ജി

എല്ലാ ദിവസവും പാകിസ്താനെ കുറിച്ച് മാത്രം പറയുന്ന നരേന്ദ്ര മോഡി അവരുടെ അംബാസഡറാണോയെന്ന് മമത ചോദിക്കുന്നു.

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എല്ലാ ദിവസവും പാകിസ്താനെ കുറിച്ച് മാത്രം പറയുന്ന നരേന്ദ്ര മോഡി അവരുടെ അംബാസഡറാണോയെന്ന് മമത ചോദിക്കുന്നു.

പാകിസ്താന്റെ മഹത്വം പറഞ്ഞ് നടക്കാതെ മോഡി ഇന്ത്യയെ കുറിച്ച് സംസാരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പൗരത്വനിയമ ഭേദഗതിക്കെതിരെ സില്‍ഗുരിയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.

എന്തുകൊണ്ടാണ് മോഡി എല്ലായ്പ്പോഴും നമ്മുടെ രാജ്യത്തെ പാകിസ്താനുമായി താരതമ്യം ചെയ്യുന്നു. ഹിന്ദുസ്ഥാനെ കുറിച്ച് സംസാരിക്കാന്‍ മോഡി തയ്യാറാകണം. പാകിസ്താനെ കുറിച്ച് തങ്ങള്‍ക്ക് കേള്‍ക്കേണ്ടതില്ലെന്നും മമത പറഞ്ഞു. എല്ലാ ദിവസവും അവരെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കാന്‍ പാകിസ്താന്‍ അംബാസഡറാണോ മോഡിയെന്നും മമത ചോദിച്ചു.

Exit mobile version