നിര്‍ഭയ കേസിലെ നാലുപ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റും: പുതിയ തൂക്കുമരങ്ങള്‍ തയ്യാറായതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:നിര്‍ഭയ കേസിലെ നാലുപ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ട്. തീഹാര്‍ ജയിലില്‍ പുതിയ തൂക്കുമരങ്ങള്‍ തയ്യാറായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ നാല് പ്രതികളെ ഒരേസമയം തൂക്കിക്കൊല്ലുന്ന രാജ്യത്തെ ആദ്യത്തെ ജയിലായി തീഹാര്‍ മാറും.

തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടിനും ഭൂമിക്കടിയിലേക്കുള്ള തുരങ്കം കുഴിക്കുന്നതിനുമായി കഴിഞ്ഞ ദിവസം ജയില്‍ വളപ്പില്‍ ജെസിബി എത്തിച്ച് പണികള്‍ നടത്തിയിരുന്നു. മണ്ണിനടിയിലേക്ക് കുഴിക്കുന്ന തുരങ്കത്തിലൂടെയാണ് തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൈമാറുക.

2012 ഡിസംബര്‍ 16നാണ് നിര്‍ഭയ ക്രൂര പീഡനത്തിരയാകുന്നത്. തുടര്‍ന്ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ഡിസംബര്‍ 29ന് ചികിത്സയ്ക്കിടെ നിര്‍ഭയ മരണപ്പെടുകയും ചെയ്തു. നിര്‍ഭയ കേസില്‍ ആറുപ്രതികളില്‍ ഒരാള്‍ ജയിലില്‍ വെച്ച് ജീവനൊടുക്കിയിരുന്നു. മറ്റൊരാളെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കോടതി വെറുതെ വിട്ടിരുന്നു. ഇതോടെ രാജ്യത്ത് വലിയ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഡിസംബര്‍ 18ന് കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.

Exit mobile version