അരുണ്‍ ജെയ്റ്റ്‌ലിയുടെ ജന്മദിനം സംസ്ഥാന വ്യാപകമായി ആഘോഷിക്കാന്‍ ഒരുങ്ങി ബീഹാര്‍

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ ജന്മദിനം ആഘോഷമാക്കാന്‍ തീരുമാനിച്ചത്

ബീഹാര്‍: മുന്‍ കേന്ദ്ര ധനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ ജന്മദിനം സംസ്ഥാന വ്യാപകമായി എല്ലാവര്‍ഷവും ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ബീഹാര്‍. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ ജന്മദിനം ആഘോഷമാക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 28ന് സംസ്ഥാന തലസ്ഥാനമായ കങ്കര്‍ബാഗ് പ്രദേശത്ത് അരുണ്‍ ജെയ്റ്റ്‌ലിയുടെ പൂര്‍ണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഉന്നത നേതാക്കളില്‍ ഒരാളായ അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയിലെ പ്രതിപക്ഷനേതാവായിരുന്നു.

1998-2004 കാലയളവില്‍ വാജ്‌പേയി മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവി വഹിച്ചു. 2014ല്‍ മോദി സര്‍ക്കാരില്‍ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു. 1991 മുതല് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗംമായും സേവനമനുഷ്ഠിച്ചിരുന്നു.

Exit mobile version