‘ഗാന്ധി സ്‌ക്വയര്‍ 2021’ ലൊക്കേഷനില്‍ ജാഫര്‍ ഇടുക്കിയുടെ 25-ാം വിവാഹ വാര്‍ഷികാഘോഷം; വീഡിയോ

നടന്‍ ജാഫര്‍ ഇടുക്കിയുടെ 25-ാം വിവാഹ വാര്‍ഷികം സിനിമ സൊക്കേഷനില്‍ ആഘോഷിച്ചു. നാദിര്‍ഷയുടെ പുതുയ ചിത്രമായ ഗാന്ധി സ്‌ക്വയര്‍ 2021 എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ലൊക്കേഷനിലാണ് വാര്‍ഷികാഘോഷം നടത്തിയത്.

ഭാര്യ സിമി, മകന്‍ മുഹമ്മദ് അന്‍സാഫ് എന്നിവര്‍ സെറ്റില്‍ എത്തിയിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നാദിര്‍ഷ, ജയസൂര്യ, തിരക്കഥാകൃത്ത് സുനീഷ് വാരനാട് എന്നിവരും ആഘോഷത്തില്‍ ഒപ്പം കൂടി.

അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷായും ജയസൂര്യം ഒന്നിയ്ക്കുന്ന സിനിമയാണ് ഗാന്ധി സ്‌ക്വയര്‍ 2021. സിനിമയുടെ ചിത്രീകരണം പാലായില്‍ പുരോഗമിക്കുകയാണ്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. സലിം കുമാറും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വീഡിയോ കാണാം;

Exit mobile version