‘ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കൂ’; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് ജന്ദര്‍ മന്ദറില്‍ വനിതകളുടെ പ്രതിഷേധ സംഗമം

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നു. ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ ഇന്ന് വനിതകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടക്കും. ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് വനിതകളുടെ പ്രതിഷേധം.

ഇന്ന് രാവിലെ 11 മണിക്കാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ വനിത സംഘടനകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിഎഎ പ്രതിഷേധങ്ങളെ പിന്തുണക്കുന്ന വനിതകളും വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കാനായി എത്തും.

രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഡല്‍ഹി ഷഹീന്‍ ബാഗില്‍ ആഴ്ചകളായി വനിതകളുടെ നേത്യത്വത്തില്‍ ഉപവാസ സമരവും എന്‍എച്ച് 24 ഉപരോധവും തുടരുന്നു. കേരളത്തിലും പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

Exit mobile version