ആരെയും ഭയപ്പെടരുത്, നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരണം; വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്ത് മമത; തീ കൊണ്ട് കളിക്കരുതെന്ന് ബിജെപിക്ക് മുന്നറിയിപ്പ്

കൊല്‍ക്കത്ത്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരണം, ആരെയും ഭയപ്പെടരുത്, നിങ്ങള്‍ക്കൊപ്പം ഞാനുണ്ടെന്ന് വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.കൊല്‍ക്കത്തയില്‍ പ്രതിഷേധ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് മമത വിദ്യാര്‍ത്ഥികളോട് ഇക്കാര്യം പറഞ്ഞത്.

‘പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരണം. ജാമിഅ മില്ലിയയിലെയും ഐഐടി കാണ്‍പൂരിലെയും മറ്റ് സര്‍വകലാശാലകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം. 18 വയസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് വോട്ടവകാശമുണ്ട്. അവര്‍ പ്രതിഷേധിക്കുന്നതില്‍ ആരും അസ്വസ്ഥമാകേണ്ടതില്ല’, എന്നാണ് മമത വിദ്യാര്‍ത്ഥികളോട് പറഞ്ഞത്.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് വ്യക്തമാക്കിയ മമത തീ കൊണ്ട് കളിക്കരുതെന്ന് ബിജെപിക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Exit mobile version