കാശ്മീരിലും കേന്ദ്രസർക്കാർ അയയുന്നു; 7200 അർധസൈനികരെ അടിന്തരമായി പിൻവലിക്കണമെന്ന് കേന്ദ്രം

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കാശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റിയ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നു. കാശീരിൽ നിന്ന് 72 കമ്പനി അർധ സൈനികരെ അടിയന്തരമായി പിൻവലക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.

100 പേർ അടങ്ങുന്നതാണ് ഒരു കമ്പനി. സെൻട്രൽ റിസർവ്സ് പോലീസ് ഫോഴ്സിന്റെ 24 കമ്പനി, 12 കമ്പനി വീതം അതിർത്തി രാക്ഷാ സേന, ഇന്തോ ടിബറ്റൻ ബോഡർ പോലീസ്, സെൻട്രൽ ഇൻഡസ്ട്രിയൽ ഫോഴ്സ്, സശസ്ത്ര സീമാ ബൽ എന്നിവയെയാണ് പിൻവലിക്കുന്നത്.

ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ റദ്ദാക്കാനായും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് ഇത്രയേറെ സൈനികരെ കേന്ദ്ര സർക്കാർ കാശ്മീർ താഴ്‌വരയിലേക്ക് അയച്ചത്. ഇത്തരത്തിലുള്ള 20 യൂണിറ്റുകളെ ഈ മാസം ആഭ്യന്തര മന്ത്രാലയം പിൻവലിച്ചിരുന്നു.

Exit mobile version