അടല്‍ ബിഹാരി വാജ്പേയിയുടെ വെങ്കല പ്രതിമ മോഡി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

ഉത്തര്‍പ്രദേശ് സെക്രട്ടേറിയേറ്റായ ലോക്ഭവന് മുന്നിലാണ് വാജ്‌പേയിയുടെ വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത്

ലഖ്‌നൗ: അന്തരിച്ച ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന
അടല്‍ ബിഹാരി വാജ്പേയിയുടെ വെങ്കല പ്രതിമ മോഡി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഉത്തര്‍പ്രദേശ് സെക്രട്ടേറിയേറ്റായ ലോക്ഭവന് മുന്നിലാണ് വാജ്‌പേയിയുടെ വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. വാജ്പേയിയുടെ 96ാം ജന്മദിനത്തിലാണ് പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കുന്നത്.

ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദീബെന്‍ പട്ടേല്‍ എന്നിവരും പങ്കെടുക്കും. 1998 മുതല്‍ 2004 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ച വാജ്‌പേയിയുടെ ജന്മദിനം രാജ്യമൊട്ടാകെ സദ്ഭരണ ദിനമായിട്ടാണ് ആചരിക്കുന്നത്.

അതേസമയം മോഡിയുടെ സന്ദര്‍ശനത്തിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വാജ്പേയിയുടെ വെങ്കല പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കുന്നതിനു പുറമെ വാജ്‌പേയിയുടെ പേരിലുലുള്ള മെഡിക്കല്‍ കോളേജിന്റെ തറക്കല്ലിടല്‍ ചടങ്ങും നരേന്ദ്ര മോഡി ഇന്ന് നിര്‍വഹിക്കും.

Exit mobile version