എന്‍ആര്‍സി എന്തിന് ബിഹാറില്‍ നടപ്പിലാക്കണം? പ്രതിഷേധത്തിനിടെ നിലപാട് മാറ്റി നിതീഷ് കുമാര്‍

ബീഹാര്‍: ദേശീയ പൗരത്വ നിയമം ബീഹാറില്‍ നടപ്പിലാക്കില്ലെന്ന് നിലപാട് മാറ്റി മുഖ്യമന്ത്രി നിതീഷ് കുമാര്‍. പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയ എന്‍ഡിഎ സഖ്യകക്ഷിയാണ് ജനതാദള്‍ യു നേതാവുകൂടിയായ നിതീഷ് കുമാര്‍.

എന്‍ആര്‍സി സംസ്ഥാനത്ത് നടപ്പാക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്
‘ഇത് എന്തിന് ബിഹാറില്‍ നടപ്പിലാക്കണം?’ എന്നായിരുന്നു നിതീഷ് കുമാറിന്റെ മറുചോദ്യം.

എന്‍ഡിഎയുടെ സഖ്യകക്ഷിയായ ഒരു രാഷ്ട്രീയ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പിലാക്കില്ലെന്ന് പറയുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍. നേരത്തെ എന്‍ആര്‍സിക്കും പൗരത്വ നിയമ ഭേദഗതിക്കും (സി.എ.എ) അനുകൂലമായ നിലപാടാണ് ബിഹാര്‍ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്.

എന്നാല്‍ ബിഹാറില്‍ തിരഞ്ഞെടുപ്പ് വരാനിരിക്കെ പാര്‍ട്ടിക്കായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന ജനതാദള്‍-യു നേതാവ് പ്രശാന്ത് കിഷോര്‍ രാജി ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് നിതീഷ് കുമാര്‍ നിലപാട് മാറ്റുകയായിരുന്നു.

പാര്‍ലമെന്റില്‍ എന്‍ആര്‍സിയെയും പൗരത്വ ഭേദഗതി നിയമത്തെയും പിന്തുണച്ച അകാലിദളും പിന്നീട് ഇതിനെതിരെ രംഗത്തു വന്നിരുന്നു. നിയമത്തില്‍ പ്രസ്താവിക്കുന്ന മതവിഭാഗങ്ങളില്‍ മുസ്ലിംകളെയും ഉള്‍പ്പെടുത്തണമെന്നാണ് അകാലിദള്‍ ആവശ്യപ്പെട്ടത്.

Exit mobile version