മുസ്ലിം പൗരന്മാരെ ഒരിക്കലും ബാധിക്കില്ല; രാഷ്ട്രീയ നേട്ടത്തിനായി ചിലർ സിഎഎയും എൻആർസിയും ഹിന്ദു-മുസ്ലിം പ്രശ്‌നമായി പ്രചരിപ്പിക്കുന്നു: മോഹൻ ഭാഗവത്

ന്യൂഡൽഹി: സിഎഎയും എൻആർസിയും രാജ്യത്തെ മുസ്ലീം പൗരന്മാരെ ഒരു തരത്തിലും ബാധിക്കില്ലെന്ന അവകാശവാദവുമായി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ”സിഎഎഎൻആർസി നിയമങ്ങൾ ഒരിക്കലും ഇന്ത്യൻ പൗരന്മാരെ ബാധിക്കില്ല. സിഎഎ ഒരിക്കലും ഇന്ത്യയിലെ മുസ്ലിംപൗരന്മാർക്ക് ഉപദ്രവമുണ്ടാക്കില്ല. ചിലർ രാഷ്ട്രീയ നേട്ടത്തിനായി ഇത് ഹിന്ദുമുസ്ലിം പ്രശ്‌നമായി പ്രചരിപ്പിക്കുന്നു. എന്നാൽ ഈ നിയമങ്ങൾ ഒരിക്കലും ഹിന്ദുമുസ്ലിം പ്രശ്‌നമല്ല”അദ്ദേഹം പറഞ്ഞു.


ആരൊക്കെയാണ് രാജ്യത്തെ പൗരന്മാരെന്ന് മനസ്സിലാക്കുകയാണ് എൻആർസികൊണ്ട് ലക്ഷ്യമിടുന്നത്. ഇത് പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും അദ്ദേഹം വിശദാകരിച്ചു. സെക്യുലറിസം, സോഷ്യലിസം എന്നിവ മറ്റുള്ളവരിൽ നിന്ന് പഠിക്കേണ്ട ആവശ്യം നമുക്കില്ല. നമ്മുടെ പാരമ്പര്യമാണത്. വസുധൈവ കുടുംബകം എന്നാണ് നമ്മുടെ പാരമ്പര്യം. മറ്റു മതങ്ങളോട് യാതൊരു പ്രശ്‌നവും ഇന്ത്യക്കാർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാനി ഗോപാൽ മഹന്ത എഴുതിയ സിറ്റസൻഷിപ്പ് ഡിബേറ്റ് ഓവർ എൻആർസ് ആൻഡ് സിഎഎ, അസം ആൻഡ് പൊളിറ്റിക്‌സ് ഓഫ് ഹിസ്റ്ററി എന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭജനത്തിന് ശേഷം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഇന്ത്യ ഉറപ്പ് നൽകിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version