പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം: മാംഗ്ലൂരില്‍ പോലീസ് വെടിവെപ്പില്‍ രണ്ടുമരണം, ലഖ്‌നൗവില്‍ ഒരു മരണം

മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ രാജ്യത്ത് മൂന്ന് മരണം. മാംഗ്ലൂരില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ജലീല്‍, നൌഷിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഖ്‌നൗവിലെ വെടിവയ്പ്പില്‍ ഒരാളും കൊല്ലപ്പെട്ടാതായാണ് റിപ്പോര്‍ട്ട്.

വെടിവെപ്പില്‍ മുന്‍ മേയര്‍ അഷ്‌റഫിനും പരിക്കേറ്റു. ബന്തര്‍ പോലീസ് സ്റ്റേഷന് സമീപമാണ് ഇന്ന് വൈകുന്നേരം വെടിവെപ്പുണ്ടായത്. മംഗളൂരുവിലെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വെള്ളിയാഴ്ച അര്‍ധരാത്രി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മംഗളൂരു നഗരത്തിലെ എല്ലാ കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച അവധിയും നല്‍കി.

Exit mobile version