തിരുവനന്തപുരത്ത് യെദ്യൂരപ്പയ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനെത്തിയ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രതിഷേധം. യെദ്യൂരപ്പക്കെതിരെ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അരിസ്റ്റോ ജംഗ്ഷനിലായിരുന്നു പ്രതിഷേധം.

അതേസമയം യെദ്യൂരപ്പയ്ക്ക് നേരെ കരിങ്കൊടി കാണിക്കാനുള്ള ശ്രമത്തിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇക്കാര്യം തിരിച്ചറിഞ്ഞ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പതിനേഴിലധികം വരുന്ന കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

പൗരത്വ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ
മംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവത്തെ തുടര്‍ന്നായിരുന്നു കെഎസ്‌യു
പ്രതിഷേധം.

യെദ്യൂരപ്പ എട്ടുമണിയോടെ ക്ഷേത്രദര്‍ശനം നടത്തി. ഇന്ന് തലസ്ഥാനത്ത് തങ്ങുന്ന അദ്ദേഹം രാവിലെ കണ്ണൂരിലേക്ക് പോകും.

Exit mobile version