ആന്ധ്രാപ്രദേശിന് മൂന്നുതലസ്ഥാന നഗരങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ജഗന്‍ മോഹന്‍ റെഡ്ഡി

ഹൈദരാബാദ്: ആന്ധ്രാപ്രദേശിന് മൂന്നുതലസ്ഥാന നഗരങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. വിശാഖപട്ടണത്ത് ഭരണതലസ്ഥാനവും അമരാവതിയില്‍ നിയമസഭയും കുര്‍ണൂലില്‍ നീതിന്യായ തലസ്ഥാനവും ഒരുക്കാനാണ് പദ്ധതി. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അമരാവതിയെന്ന ഒറ്റ തലസ്ഥാന ആശയത്തിന് ബദലായാണ് ജഗന്റെ സ്വപ്നപദ്ധതി.

ത്രിതലസ്ഥാന പദ്ധതി ആന്ധ്രാ നിയമസഭയില്‍ ജഗന്‍ അവതരിപ്പിച്ചു. മൂന്ന് തലസ്ഥാനങ്ങള്‍ നിര്‍മ്മിക്കുന്നത് വഴി മൂന്നുമേഖലയിലെ ജനങ്ങള്‍ക്കും തുല്യപങ്കാളിത്തം ഉറപ്പുവരുത്താനാകുമെന്ന് ത്രിതലസ്ഥാന പദ്ധതി അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

വിശാഖപട്ടണം ആന്ധ്രയുടെ വടക്കന്‍ തീരമേഖലയിലും, 1950-കളിലെ ആന്ധ്രയുടെ തലസ്ഥാനമായിരുന്ന കുര്‍നൂല്‍ റായലസീമയിലുമാണ്. അമരാവതി തീരമേഖലയിലുമാണ്. അമരാവതിയെന്ന ഒറ്റ തലസ്ഥാനം എന്നത് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു.

മേയ് 30-ന് മുഖ്യമന്ത്രിയായി സ്ഥാനമേറ്റയുടന്‍ അമരാവതി നഗരത്തിന്റെ നിര്‍മ്മാണം ജഗന്‍ നിര്‍ത്തിവെച്ചിരുന്നു. അമരാവതിയുടെ നിര്‍മ്മാണത്തിന് നായിഡു സര്‍ക്കാര്‍ 9000 കോടി രൂപയാണ് മുടക്കിയത്.

Exit mobile version