ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നല്‍കി പാമ്പാട്ടി, പാമ്പിനെ കഴുത്തിലിട്ട സെല്‍ഫി എടുക്കുന്നതിനിടെ കടിയേറ്റ് 37കാരന് ദാരുണാന്ത്യം

നെല്ലൂര്‍: പാമ്പാട്ടിയുടെ കൈയ്യില്‍ നിന്നും പാമ്പിനെ കഴുത്തിലിട്ട സെല്‍ഫി എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് മുപ്പത്തിരണ്ടുകാരന് ദാരുണാന്ത്യം. പൊട്ടിശ്രീരാമുലു നെല്ലൂര്‍ ജില്ലയിലെ കണ്ടുകൂര്‍ പട്ടണത്തിലാണ് നടുക്കുന്ന സംഭവം. മണികണ്ഠ റെഡ്ഡി എന്നയാളാണ് പാമ്പുകടിയേറ്റ് മരിച്ചത്.

റോഡരികില്‍ ഇരിക്കുകയായിരുന്ന പാമ്പാട്ടിയുടെ കൈയ്യില്‍ നിന്നാണ് ഇയാള്‍ക്ക് പാമ്പിനെ കിട്ടിയത്. തുടര്‍ന്ന് പാമ്പിനെ എടുത്ത് കഴുത്തിലിട്ട് സെല്‍ഫി എടുക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നു. പാമ്പുകടിയേറ്റയുടനെ മണികണ്ഠനെ ഓങ്ങല്ലൂരിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

also read: മകൻ വാഹനാപകടത്തിൽ മരിച്ചു, ഇടിച്ചിട്ട യുവാവിനെ ഉൾപ്പടെ കുടുംബത്തിലെ 7 പേരെ കൊന്ന് പുഴയിൽത്തള്ളി! പ്രതികാരത്തിൽ 5 പേർ അറസ്റ്റിൽ

എന്നാല്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ടൗണില്‍ ജ്യൂസ് കട നടത്തിവരികയായിരുന്നു മണികണ്ഠന്‍. ചികിത്സയില്‍ കഴിയുന്നതിനിടെ പാമ്പ് കടിയേറ്റതിനെ കുറിച്ച് പോലീസ് മണികണ്ഠനോട് ചോദിച്ചിരുന്നു.

also read: മസാലദോശ കഴിച്ചുകൊണ്ടിരിക്കെ കിട്ടിയത് തേരട്ടയെ, ഹോട്ടല്‍ പൂട്ടിച്ചു

എന്നാല്‍ ഒരു ദിവസം മുമ്പ് തന്നെ അതിന്റെ വിഷം നീക്കം ചെയ്തതിനാല്‍ ഇത് നിരുപദ്രവകരമായ പാമ്പാണെന്ന് പാമ്പാട്ടി ഉറപ്പ് നല്‍കുകയായിരുന്നതായി മണികണ്ഠന്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version