ആറ് മാസത്തെ പ്രവർത്തനം നോക്കി മന്ത്രിമാർക്ക് മാർക്കിടാൻ മോഡി; വിശദമായ മന്ത്രിസഭാ യോഗം വിളിച്ചു

ന്യൂഡൽഹി: ആറ് മാസത്തെ കേന്ദ്രമന്ത്രിസഭയുടെ പ്രവർത്തനം വിലയിരുത്താൻ വിശദമായ മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കഴിഞ്ഞ ആറ് മാസത്തെ മന്ത്രിമാരുടെ പ്രവർത്തനം സമഗ്രമായി വിലയിരുത്തുകയാണ് മന്ത്രിസഭാ യോഗത്തിന്റെ ലക്ഷ്യമെന്നാണ് വിവരം. ഡൽഹിയിലെ ഗർവി ഗുജറാത്ത് ഭവനിൽ ആണ് യോഗം. ഓരോ മന്ത്രാലയങ്ങളും കഴിഞ്ഞ ആറ് മാസത്തെ പ്രവർത്തന റിപ്പോർട്ടും കൈ വരിച്ച നേട്ടങ്ങളും യോഗത്തിൽ അവതരിപ്പിക്കണം.

ഈ മാസം 21 നാണ് മന്ത്രിമാരോട് പ്രവർത്തന റിപ്പോർട്ടുമായി ഹാജരാകാൻ പ്രധാനമന്ത്രി നിർദേശം നൽകിയിരിക്കുകയാണ്. വർക്കിങ് പ്രസിഡന്റ് ജെപി നദ്ദ അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കളും മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തുന്ന യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

ന്യൂഡൽഹിയിലെ ഗർവി ഗുജറാത്ത് ഭവനിൽ ആണ് യോഗം. ഓരോ മന്ത്രാലയങ്ങളും കഴിഞ്ഞ ആറ് മാസത്തെ പ്രവർത്തന റിപ്പോർട്ടും കൈ വരിച്ച നേട്ടങ്ങളും യോഗത്തിൽ അവതരിപ്പിക്കണം. മന്ത്രിസഭയുടെ പ്രവർത്തനം വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ നടപടി.

Exit mobile version