‘കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് ഞാന്‍ ഇപ്പോള്‍ ഉറപ്പുനല്‍കുന്നു’; പോലീസിന്റെ കിരാത നടപടിയില്‍ ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കട്ജു

ട്വിറ്ററിലൂടെയാണ് അദ്ദേഹം ഐക്യദാര്‍ഢ്യം അറിയിച്ചത്.

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ കത്തിയെരിഞ്ഞ് രാജ്യം. നാലുപാടു നിന്നുമാണ് പ്രതിഷേധങ്ങള്‍ അലയടിക്കുന്നത്. സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും മുന്‍നിരയില്‍ നില്‍ക്കുന്നത് യുവജനതയാണ്. എന്നാല്‍ അവരെ അടിച്ചമര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ ആവേശം തെല്ലും ചോരാതെ യുവതലമുറ മുന്‍പോട്ട് പ്രതിഷേധവുമായി കുതിക്കുകയാണ്.

ഇപ്പോള്‍ ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ പോലീസ് നടത്തിയ അക്രമങ്ങളുടെ വീഡിയോ സഹിതം ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഐക്യദാര്‍ഢ്യം അറിയിച്ചത്.

‘കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് ഞാന്‍ ഇപ്പോള്‍ ഉറപ്പുനല്‍കുന്നു’ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. അതിനിടെ പോലീസ് നടത്തിയ അക്രമത്തിനെതിരെ ജാമിയ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈസ് ചാന്‍സലറും രംഗത്തെത്തി. ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കല്ലെന്നും താന്‍ അവരോടൊപ്പം ഉണ്ടെന്നും ജാമിയ വിസി നജ്മ അക്തര്‍ വ്യക്തമാക്കി.

Exit mobile version