കുടിശ്ശികയായ അമ്പത് പൈസ തിരിച്ചടച്ചില്ല; വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ബാങ്കിന്റെ നടപടി

ജയ്പൂര്‍: വായ്പയിലെ കുടിശ്ശികയായ അമ്പത് പൈസ തിരിച്ചടക്കാത്തതിന് പിന്നാലെ ബാങ്കിന്റെ നടപടി. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് സംഭവം. ജിതേന്ദ്ര സിങ് എന്നയാളുടെ വീട്ടിലാണ് എസ്ബിഐ ജീവനക്കാര്‍ രാത്രിയിലെത്തി നോട്ടീസ് പതിപ്പിച്ചത്.

നട്ടെല്ല് രോഗിയായ ജിതേന്ദ്രക്ക് ബാങ്ക് നടത്തിയ അദാലത്തില്‍ പങ്കെടുത്ത് അമ്പതുപൈസ അടക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് കുടിശ്ശിക അടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് നോട്ടീസ് പതിപ്പിച്ചത്.

അതേസമയം, കുടിശ്ശിക തിരിച്ചടക്കാനായി പിതാവ് ബാങ്കില്‍ എത്തിയെങ്കിലും അടക്കാന്‍ സമ്മതിച്ചില്ലെന്ന് ജിതേന്ദ്ര പറയുന്നു. എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version