എസ്ബിഐ ബ്രാഞ്ചില്‍ സൂക്ഷിച്ചിരുന്ന 11 കോടിയുടെ നാണയങ്ങള്‍ കാണാതായി : അന്വേഷണം ഏറ്റെടുത്ത് സിബിഐ

ന്യൂഡല്‍ഹി : എസ്ബിഐ ബ്രാഞ്ചില്‍ സൂക്ഷിച്ചിരുന്ന പതിനൊന്ന് കോടി രൂപയുടെ നാണയങ്ങള്‍ കാണാതായ കേസില്‍ അന്വേഷണം ഏറ്റെടുത്ത് സിബിഐ. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രാജസ്ഥാനിലെ മെഹന്ദിപൂര്‍ ശാഖയില്‍ സൂക്ഷിച്ചിരുന്ന നാണയങ്ങളാണ് മോഷണം പോയത്.

കേസുമായി ബാങ്ക് രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് നടപടി. പോലീസ് നേരത്തേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പതിമൂന്ന് കോടിയുടെ നാണയങ്ങള്‍ ബ്രാഞ്ചില്‍ സൂക്ഷിച്ചിരുന്നതായാണ് ബാങ്കിന്റെ വെളിപ്പെടുത്തല്‍. എണ്ണത്തില്‍ കുറവുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് സ്വകാര്യ ഏജന്‍സിയെ നാണയമെണ്ണാന്‍ ഏല്‍പിച്ചപ്പോളാണ് കാണാതായ വിവരം പുറത്തറിയുന്നത്.

ബാക്കിയുണ്ടായിരുന്ന രണ്ട് കോടിയുടെ നാണയങ്ങള്‍ നിലവില്‍ ആര്‍ബിഐയുടെ കോയിന്‍ ഹോള്‍ഡിംഗ് ബ്രാഞ്ചില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാണയം എണ്ണിത്തിട്ടപ്പെടുത്താന്‍ കരാറെടുത്ത ഏജന്‍സി ജീവനക്കാരെ ഇവര്‍ താമസിച്ചിരുന്ന ഗസ്റ്റ്ഹൗസിലെത്തി ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി എഫ്‌ഐആറിലുണ്ട്. നാണയമെണ്ണുന്നത് നിര്‍ത്തി വയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി.

Exit mobile version