ബിജെപിക്ക് തന്നെ പുറത്താക്കാം; പാർട്ടി കോർ കമ്മിറ്റിയിലേക്ക് താനില്ലെന്നും പങ്കജ മുണ്ടെ

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ പ്രമുഖ ബിജെപി നേതാവ് പങ്കജ മുണ്ടെ പാർട്ടി വിടുകയാണെന്ന അഭ്യൂഹം പരക്കുന്നതിനിടെ ഈ വാദങ്ങൾ തള്ളി രംഗത്തെത്തി. താൻ ബിജെപി വിടില്ലെന്നും പക്ഷെ പാർട്ടിക്ക് തന്നെ പുറത്താക്കണമെങ്കിൽ അത് ചെയ്യാമെന്നും പങ്കജ മുണ്ടെ പറഞ്ഞു. പിതാവായ ഗോപിനാഥ് മുണ്ടെയുടെ പിറന്നാൾ ദിനത്തിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.

മഹാരാഷ്ട്ര ബിജെപി കോർകമ്മിറ്റിയിൽ തുടരില്ലെന്നു വ്യക്തമാക്കിയ പങ്കജ മുണ്ടെ ഇപ്പോൾ ഞാൻ ബിജെപി വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും പാർട്ടിക്ക് പുറത്താക്കണമെങ്കിൽ അങ്ങനെ ചെയ്യാമെന്നും പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ ഉൾപ്പെടെയുള്ള നേതാക്കൾ റാലിയിൽ പങ്കെടുത്തിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് റാലിയിൽ നിന്നും വിട്ടു നിന്നു.

കഴിഞ്ഞ ദിവസം നടന്ന ബിജെപിയുടെ മഹാരാഷ്ട്ര കോർകമ്മിറ്റിയിൽ പങ്കജ മുണ്ടെ പങ്കെടുക്കാതിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു. ഇതോടെ പങ്കജ പാർട്ടി വിടുകയാണെന്ന് അഭ്യൂഹം ശക്തമായി. കൂടാതെ, ഏതെങ്കിലും തരത്തിൽ പാർട്ടി താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ പുറത്താക്കുമെന്നായിരുന്നു മഹാരാഷ്ട്ര ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിലെ തീരുമാനം. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പർളി മണ്ഡലത്തിൽ പിതൃസഹോദരനായ ധനജ്ഞയ മുണ്ടെയോട് തോറ്റതിനെ തുടർന്നാണ് പാർട്ടി നേതൃത്വത്തോട് പങ്കജ മുണ്ടെയുടെ എതിർപ്പ്

Exit mobile version