21,000രൂപ വില വരുന്ന 168 കിലോയോളം ഉള്ളി മോഷ്ടിച്ചു; കള്ളന്മാര്‍ പോലീസ് പിടിയില്‍

മുംബൈ: വില കുതിച്ചുയരുന്നതിനിടെ രാജ്യത്ത് ഉള്ളി മോഷണക്കഥകളും പതിവായി മാറുകയാണ്. അതിനിടെ മുംബൈയില്‍ ഉള്ളി മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി. 21,000രൂപ വില വരുന്ന 168 കിലോയോളം ഉള്ളിയാണ് ഇവര്‍ മോഷ്ടിച്ചത്.

ഇന്നലെയായിരുന്നു സംഭവം. ഡോംഗ്രിയിലെ അക്ബര്‍ ഷെയിഖ്, ഇര്‍ഫാന്‍ ഷെയിഖ് എന്നിവരുടെ കടകളില്‍ നിന്നാണ് മോഷ്ടാക്കള്‍ ഉള്ളി മോഷ്ടിച്ചത്. രാവിലെ കടതുറന്ന് നോക്കിയപ്പോഴാണ് സംഭരിച്ചുവച്ചിരുന്ന ഉള്ളി ചാക്കോടെ മോഷണം പോയ വിവരം കടയുടമകള്‍ അറിഞ്ഞത്.

അക്ബറിന്റെ കടയില്‍ 112കിലോ ഉള്ളിയും ഇര്‍ഫാന്റെ കടയില്‍ 56 കിലോ ഉള്ളിയുമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇരുവരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കടകളിലെയും മാര്‍ക്കറ്റിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Exit mobile version