പൗരത്വ ഭേദഗതി നിയമമായാൽ; മുസ്ലിമാകും; അഭയാർത്ഥിയാകും, വേണമെങ്കിൽ ജയിലിലടക്കൂ; കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ

ന്യൂഡൽഹി: രാജ്യത്തെ മുസ്ലിം വിഭാഗത്തെ അഭയാർത്ഥികളാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ പാസാക്കിയ ദേശീയ പൗരത്വ ബിൽ ഭേദഗതിയെ വെല്ലുവിളിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ. പൗരത്വ ഭേദഗതി ബിൽ നിയമമായാൽ മുസ്‌ലിമായി മാറി പ്രതിഷേധിക്കുമെന്നാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഹർഷ് മന്ദേർ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വയം അഭയാർത്ഥിയായി പ്രഖ്യാപിച്ച് ജയിലിൽ പോകുമെന്നും അദ്ദേഹം പറയുന്നു.

യുപിഎ ഭരണകാലത്ത് സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക സമിതി അംഗമായിരുന്നു മുൻ െഎഎഎസ് ഉദ്യോഗസ്ഥനുമാണ് ഹർഷ് മന്ദേർ. മതം മാറ്റമല്ല താൻ മുന്നോട്ടുവയ്ക്കുന്നതെന്നും ഇരകളോട് ഐക്യപ്പെടുന്നതിന്റെ രാഷ്ട്രീയമാണ് താൻ ഉയർത്തി കാണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ദേശീയ പൗരത്വ രജിസ്റ്റർ രാജ്യമാകെ നടപ്പാക്കാൻ സർക്കാർ തുടങ്ങുമ്പോൾ ഇന്ത്യക്കാരനാണെന്ന് തെളിയിക്കുന്ന എല്ലാ രേഖകളും ഒഴിവാക്കി സ്വയം അഭയാർത്ഥിയാകും. നാടില്ലാതെ നിസ്സഹായരായി നൽക്കുന്നവർക്കൊപ്പം തടവറയിലേയ്ക്ക് പോകും. ഒരുപിടിയുപ്പ് കൊണ്ട് നിയമം കൈയ്യിലെടുത്ത ഗാന്ധിയുടെ സമരവഴിയേ താനും സഞ്ചരിക്കും. ഇന്ത്യയിലെ മുഖ്യധാര മുസ്ലിങ്ങളോടും മതേതര വിശ്വാസികളോടും ഹർഷ് മന്ദർ പറയുന്നതിങ്ങനെ.

Exit mobile version