എടപ്പാടി പളനിസാമിയാണ് എന്റെ സംസ്ഥാനത്തെയും നമ്മുടെ ജനങ്ങളെയും പ്രതിനിധീകരിക്കുന്നത് എന്നതില്‍ അങ്ങേയറ്റം ലജ്ജിക്കുന്നു; വിമര്‍ശിച്ച് സിദ്ധാര്‍ത്ഥ്

പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച ഐഐഡിഎംകെ നിലപാടില്‍ പ്രകോപിതനായാണ് താരം രൂക്ഷവിമര്‍ശനം നടത്തിയത്.

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്കെതിരെ രൂക്ഷ വമിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശനം തൊടുത്തത്. പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച ഐഐഡിഎംകെ നിലപാടില്‍ പ്രകോപിതനായാണ് താരം രൂക്ഷവിമര്‍ശനം നടത്തിയത്.

‘എടപ്പാടി പളനിസാമിയാണ് എന്റെ സംസ്ഥാനത്തെയും നമ്മുടെ ജനങ്ങളെയും പ്രതിനിധീകരിക്കുന്നത് എന്നതില്‍ ഞാന്‍ അങ്ങേയറ്റം ലജ്ജിക്കുന്നു’ സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു. പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചതിലൂടെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നിരിക്കുന്നു. ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത കുറവാണ് ഇതിലൂടെ വെളിവായിരിക്കുന്നത്. ഇതിനൊപ്പം എന്തുവിലകൊടുത്തും അധികാരത്തില്‍ തുടരാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും.

നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ടായിരിക്കും. അതുവരെ നിങ്ങളുടെ താല്‍ക്കാലിക അധികാരം ആസ്വദിച്ചോളൂ”- സിദ്ധാര്‍ത്ഥ് തുറന്നടിച്ചു. ജയലളിത ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഒരിക്കലും പൗരത്വ ഭേദഗതി ബില്ലിനെ അവര്‍ പിന്തുണയ്ക്കുമായിരുന്നില്ലെന്നും അവരുടെ അഭാവത്തില്‍ എഐഡിഎംകെ ആ ധാര്‍മികത തകര്‍ത്തുകളഞ്ഞെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.

Exit mobile version