ഡൽഹി തീപിടുത്തത്തിൽ 43 പേർ വെന്ത് മരിച്ചു; കെട്ടിടത്തിന്റെ ഉടമയെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹിയിലെ റാണി ഝാൻസി ഏരിയയിലുണ്ടായ തീപ്പിടിത്തത്തിൽ 43 മരണം. ബാഗ് നിർമ്മാണ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഈ ഫാക്ടറി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ റേഹാനെ ഡൽഹി പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ മാനേജറും അറസ്റ്റിലായി. തിരക്കേറിയ മാർക്കറ്റിലെ ഇടുങ്ങിയ കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായ ബാഗ് നിർമ്മാണ ഫാക്ടറി നടത്തിവന്നതെന്ന് പോലീസ് പറഞ്ഞിരുന്നു.തിരക്കേറിയ മാർക്കറ്റിലെ ഇടുങ്ങിയ കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായ ബാഗ് നിർമ്മാണ ഫാക്ടറി നടത്തിവന്നതെന്ന് പോലീസ് പറഞ്ഞിരുന്നു.

ഞായറാഴ്ച പുലർച്ചെ ഉണ്ടായ തീപ്പിടുത്തത്തിൽ 43 പേർ മരിക്കാനിടയായതിന് കെട്ടിടത്തിന്റെ അപകടാവസ്ഥയും കാരണമായി. ഈ സാഹചര്യത്തിലാണ് പോലീസ് അറസ്റ്റ്. കെട്ടിടം ഉടമയ്‌ക്കെതിരെ ബോധപൂർവമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിരുന്നു. 14 നും 20നുമിടയിൽ പ്രായമുള്ളവരാണ് മരിച്ചവരിൽ അധികവും. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഞായറാഴ്ച പുലർച്ചെയാണ് തീപ്പിടുത്തമുണ്ടായത്.

ഫാക്ടറിക്കുള്ളിൽ ഉറങ്ങിക്കിടന്ന ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് ഉള്ളവരായിരുന്നു ഇവർ. നിയമ ലംഘനങ്ങളാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന് അഗ്‌നിരക്ഷാ സേനാ വൃത്തങ്ങളും പറഞ്ഞിരുന്നു.

Exit mobile version