വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാല് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; ഇരുപത്തി അഞ്ചുകാരന് ജീവപര്യന്തം

നാല് വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ജീവപര്യന്തം ശിഷ വിധിച്ച് കോടതി.

ജയ്പൂര്‍: നാല് വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ജീവപര്യന്തം ശിഷ വിധിച്ച് കോടതി. രാജസ്ഥാനിലെ ശികാര്‍ ജില്ലയിലെ പ്രാദേശിക കോടതിയാണ് 25കാരനായ പ്രതിക്ക് ശിഷ വിധിച്ചത്.

2016ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. 25 കാരനായ ഹന്‍സ്രാജ് ബാലായ്ക്ക് പോക്സോ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ യശ്പാല്‍ സിംഗ് പറഞ്ഞു. ഇയാള്‍ക്ക് 1.10 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

ഈ കേസില്‍ കര്‍ശന ശിക്ഷ ആവശ്യമാണെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് മജിസ്ട്രേറ്റ് സീമ അഗര്‍വാള്‍ പറഞ്ഞു. 2016 ഡിസംബറിലാണ് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഹന്‍സ്രാജ് പീഡനത്തിന് ഇരയാക്കിയത്. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു.

Exit mobile version