ജാര്‍ഖണ്ഡ് നിയമസഭാതെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; സുരക്ഷ ശക്തം

റാഞ്ചി: അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ജാര്‍ഖണ്ഡ് നിയമസഭാതെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴുജില്ലകളിലെ 20 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്. കേന്ദ്ര സേനയുള്‍പ്പെടെ 42,000 സുരക്ഷാ ജീവനക്കാരെ തെരഞ്ഞെടുപ്പ് സുഗമമാക്കാനായി വിന്യസിച്ചിട്ടുണ്ട്.

260 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇവരില്‍ 29 പേര്‍ വനിതകളാണ്. 47,24,968 വോട്ടര്‍മാരാണ് വിധി നിര്‍ണയിക്കുക. രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ജംഷേദ്പുര്‍ ഈസ്റ്റ്, വെസ്റ്റ് മണ്ഡലങ്ങളിലെ പോളിങ്‌സമയം. മറ്റിടങ്ങളില്‍ മൂന്നുമണിക്ക് അവസാനിക്കും.

രണ്ടാം ഘട്ടത്തിലെ മുഴുവന്‍ സീറ്റിലും ബിജെപി മത്സരിക്കുന്നുണ്ട്. ജെഎംഎം 14 സീറ്റിലും സഖ്യകക്ഷിയായ കോണ്‍ഗ്രസ് ആറിടത്തും സിപിഐ രണ്ടു സീറ്റുകളിലും സിപിഎം ഒരിടത്തും മത്സരിക്കുന്നുണ്ട്. 20-നാണ് അഞ്ചാമത്തെയും അവസാനത്തെയും ഘട്ടം. 23-ന് വോട്ടെണ്ണും.

Exit mobile version