വീണ്ടും കുഴല്‍ക്കിണര്‍ അപകടം; രാജസ്ഥാനില്‍ നാലു വയസ്സുള്ള കുട്ടി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി

ജയ്പൂര്‍: രാജ്യത്ത് വീണ്ടും കുഴല്‍ക്കിണര്‍ അപകടം. രാജസ്ഥാനിലെ സിറോഹിയിലാണ് സംഭവം. നാല് വയസ്സുള്ള കുട്ടിയാണ് കുഴല്‍ക്കിണറില്‍ വീണത്. 15 അടി താഴ്ചയില്‍ കുട്ടി കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു.

കുട്ടിക്ക് വെള്ളവും ഓക്‌സിജനും നല്‍കുന്നുണ്ട്. കുട്ടി 15 അടി താഴ്ചയില്‍ തങ്ങിനില്‍ക്കുകയാണെന്ന് ശിവഗഞ്ച് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഭഗീരഥ് ചൗധരി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ പേര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ഡോക്ടര്‍മാരും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version