നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; ഇനി സ്വത്ത് കണ്ടുകെട്ടാം

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സാമ്പത്തിക തട്ടിപ്പ് നടത്തിയ പിടികിട്ടാപ്പുള്ളിയായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈയിലെ സാമ്പത്തിക തട്ടിപ്പ് കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

ഇതോടെ നീരവ് മോദിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി നഷ്ടം ഇടക്കാൻ സാധിക്കും. നിലവിൽ നീരവ് മോദിക്കെതിരെ റെഡ് കോർണർ നോട്ടീസ് നിലവിലുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് രത്‌നവ്യാപാരിയായ നീരവ് മോദിയും മാതൃസഹോദരനായ മെഹുൽ ചോക്‌സിയും. കഴിഞ്ഞ വർഷം ജനുവരിയോടെയാണ് ഇരുവരും ഇന്ത്യ വിട്ട് ബ്രിട്ടനിലേക്ക് ചേക്കറിയത്.

Exit mobile version